Sunday 24 August 2014


പുഴ ഒഴുകുന്നു.............
കളകളം പാടി ഒഴുകുന്നു
കാടും മേടും കടക്കുന്നു
തുളളിരസിച്ച് മീനുകളും
വാലും വീശി പായുന്നു
തീരത്തോടും ജീവികളെല്ലാം
പുഴയില്‍ വന്ന് കുളിക്കുന്നു
പുഴയാണെങ്കില്‍ ഒഴുകുന്നു
കളംകളം പാടി ഒഴുകുന്നു
ഒഴുകി ഒഴുകി ഒഴുകുംനേരം
കടലില്‍ ചെന്ന് പതിക്കുന്നു
നീന്തിരസിക്കാന്‍ എന്തു രസം
തുളളിച്ചാടാന്‍ എന്തുരസം
പാമ്പും മീനും തവളകളെല്ലാം
പുഴയില്‍ രസിച്ചു വസിക്കുന്നു
മലിനീകരണം അരുതേ അരുതേ
പുഴയെ വി‍ഷമയമാക്കരുതേ.....
മണലൂറ്റിയെടുക്കരുതേ
തീരാഗര്‍ത്തം തീര്‍ക്കരുതേ....
പിന്നെയും പുഴ ഒഴുകുന്നു
കണ്ണീരോടെ ഒഴുകുന്നു.

വിഷ്ണു.കെ വി
എട്ടാംതരം ഡി.

No comments: