Monday 29 September 2014



വൈറസിന് പറയാനുളളത്............
................പൊട്ടിച്ചിരിക്കാനാണ് എനിക്ക് തോന്നുന്നത്.കാരണം ചത്തതിന് ഒക്കുമെ ജീവിച്ചിരിക്കലും എന്ന അവസ്ഥയില്‍ കഴിയുന്ന സ്വന്തമായി ഒരു ജനിതകവസ്തുപോലും ഇല്ലാത്ത ഞാന്‍ ഭൂലോകം മുഴുവന്‍ അടക്കിവാഴുന്ന, ബുദ്ധിമാരെന്ന് സ്വയം നടിക്കുന്ന, അഹങ്കാരികളായ മാനവരുടെ ഈ അവസ്ഥകണ്ടിട്ട് ചിരിക്കുകയല്ലാതെ പിന്നെ എന്തു ചെയ്യാനാണ്?ബുദ്ധിമാന്‍മാരെന്ന്
നടിക്കുന്നുണ്ടെങ്കെലും എന്നെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ലല്ലോ.പാവം എന്നെ പേടിച്ച് ആശുപത്രിയില്‍ ക്യൂ നില്കുകയാണ്.അവന്റെ വീടും പരിസരവും എനിക്ക് സ്വര്‍ഗ്ഗതുല്യമാണ്.അതിന് ഞാന്‍ അവനോട് നന്ദിയുള്ളവനാണ് കേട്ടോ! ഇനിയും ഇനിയും എനിക്ക് എന്റെ സന്താനങ്ങളെ അവന്റെ വീട്ടിലും നാട്ടിലും വളര്‍ത്തണം.എന്നിട്ട് ജലദോഷം മുതല്‍ മാരകരോഗങ്ങളായ എയ്ഡ്സും
എബോളയും വരെ പരത്തി ഇവന്‍മാരെയെല്ലാം നശിപ്പിച്ച് ഞാന്‍ ഈ ഭൂലോകം അടക്കിവാഴും.ദൈവമേ ഒരു പ്രാര്‍ത്ഥനയേയുളളു.........ഇവന്മാര്‍ക്ക് ഒരിക്കലും സദ്ബുദ്ധി തോന്നരുതേ........വൃത്തി എന്ന പദം അവന്റെ നിഘണ്ടുവില്‍ നിന്നു തന്നെ അപ്രത്യക്ഷമാക്കമണേ........ഇനിയും ഇനിയും കൂടുതല്‍ കരുത്തോടെ പുതിയ പുതിയ രോഗങ്ങളുമായി ഇവിടെ പ്രത്യക്ഷപ്പെടാന്‍ എല്ലാവരും എന്നെ അനുഗ്രഹിക്കുക.
എന്ന്
സ്വന്തം വൈറസ്

തയ്യാറാക്കിയത്
ഖദീജത്ത് ഷഫാന 10E

No comments: