Monday 29 September 2014


കുഞ്ഞുപേടകം
വലിയലോകമിന്ന് ചെറിയപേടകത്തില്‍
ഞെക്കുമ്പോള്‍ തുറക്കുന്ന താക്കോല്‍ പഴുതുകള്‍
കാണാമിതിന്‍ ചിത്രങ്ങള്‍ സന്ദേശങ്ങള്‍
ചാര്‍ജ് പോരാ റിചാര്‍ജ് തന്നെ വേണം
കൈയ്യും ചെവിയും വായും കര്‍മ്മനിരതം
നടക്കുമ്പോഴും കിടക്കുമ്പോഴും വേണമീ കുഞ്ഞുപേടകം
അധികമായാല്‍ അമൃതും വിഷം!
അടുത്തുനില്കും ജീവി ഏതെന്നു നോട്ടമില്ല ചിരിയില്ല
എങ്ങും മൊബൈല്‍ തരംഗം മാത്രം.....
ചുറ്റിലും കണ്ണോടിച്ചാല്‍ മൊബൈല്‍ ടവറുകള്‍
തെറ്റുന്നു പ്രകൃതിതന്‍ താളം ചില്‍-
ചില്‍ കരയും അണ്ണാറകണ്ണന്മാരും
എവിടെപ്പോയ് മറഞ്ഞൂ മുരിക്കിന്‍ മരങ്ങളും
വിളിക്കാന്‍മാത്രമല്ല പാട്ടും കൂത്തും നിറയും
പെട്ടിയില്‍ സേവിങ്ങും ചാറ്റിങ്ങും എസ് എം എസും
മിസ്ഡ് കോളിലും ഫേസ്ബുക്കിലും നിറയുന്നു
യുവത്വത്തിന്‍ മായികലോകം.
ഫാത്തിമത്ത് നംഷീദ
പത്ത് .എഫ്.

No comments: