Tuesday 4 November 2014

കഥ

ഒരു സന്ധ്യാവഴി
തൂണിനു ചാരിയുള്ള ഈ ഇരിപ്പ്
തുടങ്ങിയിട്ടെത്ര നേരമായെന്ന് അവള്‍ക്കുപോലും നിശ്ചയമില്ല.
കോലാഹലങ്ങളും ബഹളവും നിറഞ്ഞുനിന്നിരുന്ന തെരുവിപ്പോള്‍ നിശ്ശ-
ബ്ദതയിലാണ്. വണ്ടികളുടെ മുരള്‍ച്ചയും നായ്ക്കളുടെ ഓരിയിടലും
ആ നിശ്ശബ്ദതയെ വെട്ടിക്കളഞ്ഞു. കടകള്ക്കുമുന്നിലെ തൂക്കുവിളക്കുകളൊന്നൊന്നായി അണഞ്ഞു കൊണ്ടിരുന്നു.അവള്‍
തന്റെ വാച്ചിലേക്കു നോക്കി. സമയം 7: 20 തനിക്കരികില്‍ ‍നിര്‍തിയിട്ടിരി
ക്കുന്ന ആ പഴഞ്ചന്‍ സ്കൂട്ടറിനു നേരെ ശാരദ സഹതാപ ഭാവത്തിലൊരു
നോട്ടമിട്ടു.
അകലെ നിന്നൊരു വാഹനം വരുന്നത് കണ്ടവള്‍ നിരത്തിലേക്കിറങ്ങി.
തനിക്കു നേരെ വന്ന കാറിനു നേരെ അവള്‍ ആശ്വാസത്തോടെ കൈ
നീട്ടി. പക്ഷേ? അത് അവളെയും തള്ളിമാറ്റി മുന്നോട്ടകന്നു. നിരാശയോടെ
തൂണിനരികിലേക്ക് വലിഞ്ഞപ്പോള്‍ ഹോണ്‍ ശബ്ദം കേട്ടവള്‍ തിരിഞ്ഞു.
അവള്‍ ഇപ്പോള്‍ കണ്ട കാര്‍ അല്‍പം മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നു.
ഇപ്പോള്‍ ഒരാളതില്‍ കേറാന്‍ പറഞ്ഞു. പതിയെ കാറിന്‍റെ ഡോര്‍
തുറന്നവള്‍ അകത്തേക്ക് വലിഞ്ഞു. അതില്‍ മറ്റാരുമുണ്ടായിരുന്നില്ല.
അവള്‍ പൊടുന്നനെ ഒന്ന് പതറി.കൈകാലുകള്‍ വിറച്ചു. ആരാണയാള്‍?
അവള്‍ക്കൊന്നുമറിയില്ല. ഈ സമയത്ത് താന്‍ സഞ്ചരിക്കുന്നത് ഒരപരിചി-
തരുടെ കൂടെയാണല്ലോ എന്നോര്‍ത്തവള്‍ വിലപിച്ചു. എന്താണു ചെയ്യുക?
കാര്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. “എങ്ങോട്ടേക്കാ” അയാള്‍ ഗൌരവ
ഭാവത്തില്‍ ചോദിച്ചു. “ബി.ടി.റോഡിനടുത്ത്... ശാരദ സ്വരം താഴ്ത്തി.
ഇരുന്നിടത്തു നിന്നും ഞെരുങ്ങിപ്പോയി. എന്തിന് താന്‍ പേടിക്കണം?
അത്രയും നാള്‍ കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയെപ്പോലെയായിരുന്നല്ലോ സ്ഥിതി.
ഇന്നാണതിന്നൊരാശ്വാസം ലഭിച്ചത്. ആ രാക്ഷസന്‍റെ തടവില്‍ നിന്നും
മോചനം ലഭിച്ച ദിവസം. ഇത്രയും പ്രയസങ്ങള്‍ നേരിട്ട താന്‍
ഇങ്ങനെയൊരവസ്ഥ വരുമ്പോള്‍ എന്തിന് വെറുതെ പേടിക്കണം?
എങ്കിലും അവളുടെ മനസ്സിന് വല്ലാത്ത പേടി തോന്നി. ഹൃദയ
മിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു. അവള്‍ നിരാശയായി
സീറ്റില്‍ ചാരിയിരുന്നു.
അയാളെന്തൊക്കെയോ സംസാരിക്കുന്നുണ്ട്. മിനുട്ടില്‍
രണ്ടോ മൂന്നോ തവണ അയാളുടെ ഫോണ്‍ ചിലക്കുന്നു. ഹിന്ദിയും
തമിഴിലുമൊക്കെ എന്തൊക്കെയോ പറയുന്നു, ചിരിക്കുന്നു.അവള്‍
നോക്കുമ്പോള്‍ വണ്ടി ഒരു ഇടവഴിയിലൂടെ നീങ്ങുകയാണ്. അവളിരു
കണ്ണുകളുമടച്ച് കൈകൂപ്പി തല മുട്ടില്‍ ചേര്‍ത്തു വച്ചിരുന്നു. ഇനിയീ
വണ്ടി നില്‍ക്കുക വല്ല ബംഗ്ലാവിനു മുറ്റത്തോ,അല്ലെങ്കിലേതെങ്കിലും
തെമ്മടികള്‍ക്കിടയിലോ ആയിരിക്കും. അവളുടെ കണ്ണില്‍ നിന്നും
കണ്ണുനീര്‍ കവിളിലൂടെ താഴേക്കിറങ്ങി. അവള്‍ക്കിറങ്ങിയോടണമെന്നു
തോന്നി. പക്ഷേ! എങ്ങനെ? ഡോര്‍ തുറന്നു ചാടാനൊക്കുമോ? വളഞ്ഞും
പുളഞ്ഞും കാര്‍ മുന്നോട്ടു പോയി. വീട്ടിലെത്താവുന്ന സമയം ഒരുപാടു
കഴിഞ്ഞു.അവളുടെ ഹൃദയം പട പടാന്ന് പിടച്ചു. കണ്ണുകളടച്ചവള്‍
കിടന്നു.
ഒരു കൂരക്കുള്ളില്‍, അവളും ചെകുത്താനും. വെന്തു
നീറിക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍. കെട്ടുപ്രായം കഴിഞ്ഞ തനിക്ക്
വന്ന ഒരാലോചന. പിന്നെ അച്ഛനൊന്നും നോക്കിയില്ല. രണ്ടു
മാസങ്ങള്‍ക്കകം കല്ല്യാണം. പിന്നീടങ്ങോട്ട് ദുഃഖത്തിന്‍റെയും പ്രാ
രാബ്ദങ്ങളുടേയും നാളുകള്‍. കരഞ്ഞുകരഞ്ഞ് കണ്ണുകള്‍
കലങ്ങിയിരിക്കുന്നു വീട്ടിലെന്നും വഴക്കും കുത്തും. അന്തിയാവുമ്പോള്‍
വന്നണയുന്ന ആ മനുഷ്യന്‍റെ മുഖം ഓര്‍ക്കാന്‍ അവള്‍ പാടുപെട്ടു.
താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും പട്ടിണിയുടെയും നൊമ്പരങ്ങളുടെയും
ചാക്കുകെട്ടുകള്‍ തന്ന ദ്രോഹി. തന്‍റെ അച്ഛനമ്മമാരെക്കാണാതിരുന്ന മൂന്ന്
വര്‍ഷങ്ങള്‍. പുറം ലോകമെന്താണെന്നു പോലും കണ്ടിട്ടില്ലാത്ത നാളുകള്‍.
അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായൊഴുകി. വീട്ടില്‍
നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച പല ദിവസങ്ങള്‍. പക്ഷേ
അപ്പോഴൊക്കെയയാള്‍ തനിക്കു മുന്നില്‍ വന്നെത്തും. എന്തിന്‌?
അയാള്‍ക്കിനിയും തന്നെ കുത്തിനോവിച്ചു തീര്‍ന്നില്ല. താന്‍ വെന്തു
നീറുന്നതും കണ്ടയാള്‍ കൈകൊട്ടിച്ചിരിച്ച രാപ്പകലുകള്‍.
അപ്പോഴൊന്നും തന്നെയന്വേഷിച്ചോ
തന്‍റെയവസ്ഥ അന്വേഷിച്ചിട്ടോ ആരും എന്‍റെയടുക്കലെത്തിയില്ല
. പോറ്റി വളര്‍ത്തിയ മക്കളെയും തേടി ആരും ഒരന്വേഷണം നടത്തിയില്ല.
മകളിപ്പോഴെവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ അവര്‍ക്ക്
അറിയാന്‍ കഴിഞ്ഞില്ല. അവര്‍ക്കതിന് താല്‍പര്യമുണ്ടായിരുന്നില്ല.
സന്ധ്യാസമയത്ത് കള്ളും മോന്തി വീട്ടിനകത്തേക്ക് കുതിച്ചെത്തുന്ന
ആ വിരൂപകനെ അവള്‍ വൈരാക്യത്തോടെയോര്‍ത്തു.ഇന്നാണവള്‍-
ക്കതില്‍ നിന്നും മോചനം ലഭിച്ചത്. അവള്‍ ഇറങ്ങി ഓടുകയായിരുന്നു.
എവിടേക്കെന്നില്ലാതെ...... എങ്ങോട്ടെക്കെന്നറിയാതെ.... ആ ഓട്ടം
അവസാനിച്ചതൊരു ബസ് സ്റ്റാന്‍റിലാണ്. അവിടെ നിന്ന് ബസ്സും ജനിച്ചു
വളര്‍ന്ന നാട്ടിലേക്ക് തിരിക്കുകയായിരുന്നു.പകുതി വഴിക്ക് വച്ച്
ബസ് കേടായി. പലരും പരിചയക്കാരുടെ കൂടെ തങ്ങളുടെ വഴിക്ക്
തിരിഞ്ഞു. കയ്യില്‍ ഒരു ചില്ലിക്കാശില്ലാത്ത താന്‍ എന്ത്‌ ചെയ്യാന്‍?
കേടായിപ്പോയ പഴഞ്ചന്‍സ്കൂട്ടിക്കു മുന്നില്‍ പിന്നെയങ്ങനെ
ഇരിക്കുകയായിരുന്നു. അപ്പോഴാണൊരു കാര്‍ വന്നു ചേര്‍ന്നത്.
കാര്‍ സഡന്‍ബ്രേക്കിട്ടു. അവള്‍ ഞെട്ടി
യെഴുന്നേറ്റു. കണ്ണുകള്‍ തുറക്കാനവള്‍ക്ക് പേടി തോന്നി. ഒരു ഭീ-
രുവിനെപ്പോലെയവള്‍ പതുങ്ങിയിരുന്നു. ഏതെങ്കിലുമൊരു ബംഗ്ലാവ്,
അല്ലെങ്കിലയളുടെ ഏതെങ്കിലും മുതലാളിമാര്‍. അവള്‍ പതിയെ
പുറത്തേക്ക്നോക്കി. തന്‍റെ കൊച്ചുവീട്. അവള്‍ അയാള്‍ക്കു നേരെ
നോക്കി. “താനെപ്പോഴും പോകുന്ന വഴി ഇന്ന്‌ ബ്ലോക്കാ, അതുകൊണ്ടാ
കുറുക്കുവഴിയിലൂടെ പോരേണ്ടി വന്നത്.” – അയാള്‍ പറഞ്ഞു. അവള്‍
സഹതാപത്തോടെ അയാളെ നോക്കി. സന്തോഷഭരിതയായ അവളുടെ
കണ്ണു നിറഞ്ഞു തുളുമ്പി. അയാളോട് നന്ദിയും പറഞ്ഞവള്‍ ഇറങ്ങി
നടന്നു. താനിതുവരെ സ്വപ്നലോകത്തായിരുന്നോ എന്നവള്‍ സ്തംഭിച്ചു
പോയി. അവളുടെ നടത്തത്തിന് വേഗത കൂടിക്കൂടി വന്നു.
സുബൈദ 10എഫ്

No comments: