Tuesday, 22 July 2014

     നെയ്യ്
കാമധേനു ചൊരിഞ്ഞ പാല്‍
കാച്ചികുറുക്കി ഉറ കൂട്ടി                        
തൈര് കടഞ്ഞ വെണ്ണയു-
രുക്കിയ ഘൃതാമൃതം
പ്രാണി ജീവനും സമം    
ദൈവത്തിന്‍ അടുക്കള-                        
യില്‍ നിന്ന് കുറുക്കിയ
ജന്മങ്ങള്‍..................
ഈ ഘൃതത്തില്‍ ഗന്ധമി-
ന്നാനന്ദത്തിന്‍ സുഗന്ധം
ജീവിതത്തിന്നഭിരാമഗന്ധം.


.കെ കൃഷ്ണനുണ്ണി
എട്ടാംതരം ഡി

No comments: