Sunday, 24 August 2014


അദ്ധ്വാനത്തിന്റെ ഫലം ചെറുകഥ
ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു ഗ്രാമാണ് കുന്നിന്‍പുറം ഗ്രാമം.കുറെ സ്ഥലങ്ങള്‍ തരിശ്ഭൂമിയായി കിടക്കുന്നു.ആ നാട്ടില്‍ ഒരേയൊരു വിദ്യാലയം മാത്രമേയുളളു.രാമു പത്താംക്ലാസ്സിലാണ് പഠിക്കുന്നത്.അമ്മയും മൂന്ന് സഹോദരിമാരും അടങ്ങുന്നതാണ് അവന്റെ കുടുംബം.ഒരു അപകടത്തില്‍ പെട്ട് രാമുവിന്റെ അച്ഛന്റെ കാല്‍ രണ്ടും മുറിച്ചുമാറ്റേണ്ടിവന്നു.അവരുടെഅമ്മ ദേവിവളരെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തുന്നത്.പത്താംക്ലാസ്സ് പാസായ രാമുവിനെ തുടര്‍ന്ന് പഠിപ്പിക്കാന്‍ ദേവിക്ക് കഴിഞ്ഞില്ല.അവര്‍ മകനുവേണ്ടി പലസ്ഥലങ്ങളിലും ജോലി തേടി.ഒടുവില്‍ ദേവി മകനെയും കൂട്ടി ആ നാട്ടിലെ ജന്മിയും ധനികനുമായ കേശവന്‍നായരെ കാണാന്‍ പോയി.
ഒരു ജോലിയുണ്ട് കേശവന്‍നായര്‍ പറഞ്ഞു.പക്ഷെ അവനെ കൊണ്ട് ചെയ്യാന്‍പറ്റുമെന്നുതോന്നുന്നില്ല.
എന്തായാലും അവന്‍ ചെയ്തോളും അങ്ങുന്നേ ഒരു പണികിട്ടിയാല്‍ മതി.അത്രയ്ക്ക് കഷ്ടപ്പാടാ.
ദാ ആ കാണുന്ന തരിശുഭൂമി ഞാന്‍ ഇവനുകൊടക്കാം.ഇവനതില്‍ കൃഷി ചെയ്യട്ടെ.കിട്ടുന്നതില്‍ പകുതി എനിക്ക് തന്നാല്‍ മതി കേശവന്‍നായര്‍ പറഞ്ഞു.
രാമുവിന് അതൊരു വെല്ലുവിളിയായിരുന്നു.അവന്‍ ആസ്ഥലത്ത് ഒരുകുടില്‍ കെട്ടി,രാവും പകലും രാമു അദ്ധ്വാനിച്ചു അവന്റെ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ തീരാന്‍ വേണ്ടി.ഒടുവില്‍ അവന്റെ കഠിനാദ്ധ്വാനത്തിന് ഫലം കിട്ടി.കൃഷി ഒരുക്കിയ നിലങ്ങളില്‍ നിന്ന് നല്ല വിളവ് കിട്ടി.അവന്റെ അദ്ധ്വാനം കണ്ട കേശവന്‍നായര്‍ അവന് കൂടുതല്‍ ഭൂമി നല്‍കി അവന്‍ അവിടെ മുഴുവന്‍ കൃഷി ചെയ്ത് നല്ല ലാഭമുണ്ടാക്കി.അങ്ങനെ രാമുവിന്റെ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ എല്ലാം തീര്‍ന്നു.രാമു കൂടുതല്‍ കൃഷിഭൂമി സ്വന്തമായി വാങ്ങുകയും അവിടെ മുഴുവന്‍ കൃഷി ചെയ്ത് നാട്ടിലെ ഭക്ഷ്യക്ഷാമം നീക്കുകയും ചെയ്തു.അങ്ങനെ കുന്നുംപുറം ഗ്രാമത്തില്‍ ഐശ്വര്യം വിളയാടി.


കലന്തര്‍ ഷാഫി.പി
എട്ടാംതരം ഡി.

No comments: