എയ്ഡ്സിനെതിരെ കൈകോര്‍ക്കാം
ശരീരത്തിന്റെ
രോഗപ്രതിരോധ ശേഷിയെ
കാര്‍ന്നുതിന്നുന്ന വൈറസാണ്
എച്ച്ഐവി(ഹ്യൂമന്‍
ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ്).
എയ്ഡ്സ്
രോഗിയുടെ രക്തത്തില്‍
പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന
ഘടകമായ സിഡി4കോശങ്ങളുടെ
അളവ് മില്ലി ലീറ്ററില്‍ 200ല്‍
താഴെയേ കാണൂ(ആരോഗ്യവാനായ
ഒരാളുടെ ഒരു മില്ലി ലിറ്റര്‍
രക്തത്തില്‍ 500 മുതല്‍
1500 വരെ
സിഡി 4 കോശങ്ങളുണ്ടാകും).
എച്ച്ഐവി
ബാധിതന്‍ എയ്ഡ്സ് രോഗിയാകാന്‍
എട്ടുമുതല്‍ 15 വര്‍ഷം
വരെയടുക്കും. എച്ച്ഐവി
ശരീരത്തില്‍ പ്രവേശിച്ചാല്‍
ഇവയ്ക്കെതിരെയുള്ള ആന്‍റിബോഡി
രക്തത്തില്‍ പ്രവേശിക്കാന്‍
ആറുമാസം വരെ സമയമെടുക്കും.
ഈ
കാലയളവില്‍ ടെസ്റ്റ് നടത്തിയാല്‍
ഫലം നെഗറ്റീവായിരിക്കും.
ഈ
കാലയളവാണു വിന്‍ഡോപീരിഡ്.
No comments:
Post a Comment