Monday, 30 June 2014


അറബിക്കടല്‍തീരത്ത് ഏകാന്തമായ്............

ജീവിതായോധനത്തിരക്കിനി-
ടയിലും വന്നു ഞാന്‍ കടല്‍കാണാന്‍
ശാന്തഗംഭീരമാമീ തീരം തേടി                    
വന്നണയുമ്പോള്‍അങ്ങകലെ          
VIII D
നിന്ന് മകളുടെ ദൂരവാണീ
അച്ഛാ അച്ഛനെവിടെയാണ്
ചൊല്ലി ഞാന്‍ മോളേ അച്ഛനിങ്ങ്
അറബിക്കടലിന്‍ തീരത്ത്
സായാഹ്ന സൂര്യരശ്മികള്‍
ശാന്താനിലന്‍ വന്നു തഴുകീ...
ഈ ദൂരക്കാഴ്ചയിലെവിടെയോ
ചിന്തയുടെ നൂലാമാലകളില്ലാതെ
ശുദ്ധമാം കടഞ്ഞെടുത്ത വെണ്ണ
പോലെന്‍ മനം മാറിടുമ്പോള്‍
പടിഞ്ഞാറെന്‍ സീമയില്‍ താണി-
ടട്ടെയീ സുന്ദരാദിത്യബിംബം
പ്രകൃതിയുടെ കുങ്കുമപൊട്ടഴി-
യട്ടെ മകളേ ഞാനൊന്നാസ്വദിക്കട്ടെ.

.കെ കൃഷ്ണനുണ്ണി
എട്ടാംതരം ഡി.

No comments: