Wednesday, 29 October 2014

കവിത

മിഴികളുണരുന്നു
നീലക്കുറുഞ്ഞിപ്പതിയെ മിഴിതുന്നയാ പുലരിയില്‍
ദിവാകരന്‍ തന്‍ ശൂലങ്ങളില്‍ തലോടിയൊരു യാമത്തില്‍
കൊച്ചുകൂരയ്ക്കുമുമ്പിലിറങ്ങി ഞാന്‍ പതിയെ, കണ്ടു-
ആ കരിഞ്ഞുണങ്ങിയ ഇലകള്‍ക്കു മീതെ, തലതാഴ്ത്തി
നടുവൊടിഞ്ഞ ക്കുറുഞ്ഞിക്കരികില്‍
മഞ്ഞപ്പാവാടയില്‍ കുങ്കുമം തൊട്ടയൊരു കുഞ്ഞുശലഭം
വാനിലേക്കുരുന്നു, ദേവിയെ തോഴുതുന്നൂ.....
കുറുഞ്ഞിയോടെന്തോ കിന്നാരമോതുന്നൂ...
പാവമാ ശലഭമതിന്‍ ശ്രമം നിശ്ഫലം
തന്നരികിലെത്തിയ വിരുന്നുകാരിക്കൊരുതുള്ളി-
പ്പൂന്തേന്‍ പകരാനെന്നില്ലല്ലോയല്‍പമെന്നോര്‍ത്താ
കുറുഞ്ഞിയിലുമൊരു സഹതാപം
ഞാനതു കാണ്‍കെ കിനാവിന്നരികിലേക്കടുത്തു പോയ്
നീലക്കടലിനു നടുവില്‍ പച്ചവിരിപ്പൊന്നു കാണാനെന്റെ
നീലമിഴികളോടകന്നു പോയ്...
കരിഞ്ഞു കേവലം നാമാശേഷമായായിലകളില്‍
ഹരിതക വര്‍ണ്ണങ്ങള്‍ ചുറ്റിലുമാടുന്നു
ഇന്നലെ രാജ്ഞിയവളിന്നിതാ, വീട്ടുപടിക്കല്‍
പാവമാ കുരുഞ്ഞിയെ ഞരയ്ക്കുന്നൂ പലരും...
അവളതാ നീലവപ്പട്ടണിഞ്ഞൊരു സുന്ദരിയായി
തലപൊക്കി, ശിഖിരങ്ങളൊന്നൂ കുടഞ്ഞൂ
മരതകക്കല്ലുകളടരുന്നൂ,പുല്‍നാമ്പിനു മീതെയുടയുന്നൂ
വീട്ടുപടിവക്കിന്നരികിലുയര്‍ന്നൂ നില്‍ക്കുന്ന
തേന്മാവിനും പച്ചയാം പുതപ്പ്
കളകളാരാഗമുയര്‍ത്തിയാ നിളയുമൊഴുകുന്നൂ
നിളതന്‍ കുഞ്ഞോളങ്ങളിലിടക്കിടെ നീന്തിത്തുടിക്കുന്ന ചെറുമീനുകള്‍
തീരങ്ങളെ നോക്കി കൂവി വിളിക്കുന്ന കടത്തുവള്ളക്കാരും
വഞ്ചിയടുപ്പിച്ചു നിര്‍ത്തുന്ന തീരവും
പൂവിളിയുയര്‍ത്തുന്ന പൊന്നോണക്കാലവും
വാഴക്കുമ്പിളിലുണ്ണുന്ന രുചിയേറും സദ്യയും
തൊടിയിലും പറമ്പിലും ഏഴുവര്‍ണ്ണങ്ങളാലഴക്
പൂതുമ്പി മൂളിപ്പറക്കുന്നൂ, നിര്‍ത്തച്ചുവടുകള്‍ നിരത്തുന്നൂ
വര്‍ണ്ണങ്ങളേഴിലും കണ്ടു ഞാന്‍ നിറഭംഗി
കേരവൃക്ഷങ്ങള്‍ തിങ്ങും കേരളനാടിന്‍ ചാരുതേ
പുലിക്കളിയും, വടം വലിയും
വള്ളങ്ങള്‍ തുഴഞ്ഞൊരു ആര്‍പ്പുവിളികളും
ഉയരുന്നു വാനില്‍, നിറയുന്നൂ വിണ്ണില്‍
വീണ്ടുമൊരു കേരളം പുനര്‍ജനിക്കുന്നൂ
വീണ്ടുമൊരുത്സവ നാളുകള്‍ വന്നണയുന്നൂ...

ഫാത്തിമത്ത് സുഫൈദ
പത്ത് എഫ്

No comments: