എന്‍
കിനാവിന്‍ ജാലകം മെല്ലെ
തുറക്കവേ.....
ദുഃഖമായൊരെന്‍
മനസ്സുമായ് ഏകാന്ത ചിന്തയില്‍
ഇരിക്കവേ,
ജാലക
വാതിലിനപ്പുറം ഇരുണ്ടുകൂടിയ
മേഘങ്ങള്‍
അവയെന്റെ
ജീവിതത്താളുകള്‍ മെല്ലെ
മുറിക്കുമ്പോള്‍
ബാല്യകാല
കുസൃതികള്‍ക്കൊപ്പം ശാസനയുടെ
കടലാസു
തോണിയിലേറി വന്ന മാമ്പൂ
മണമുള്ള മഴ.
കൗമാര
അനുഭൂതികള്‍ക്കൊപ്പം കൊലുസിന്‍
കൊഞ്ചലുമായി
കുപ്പിവളയണിഞ്ഞ
ചാറ്റല്‍മഴ.
ഒടുവില്‍
അടുക്കള ജനാലക്കു മുമ്പില്‍
പെയ്തിറങ്ങിയ
കണ്ണീരിന്റെ
രുചിയുള്ള മഴ.
മഴതന്‍
വരവറിയിച്ച് കൊണ്ട് കാഹളം
മുഴക്കവേ....
ആ
മഴയില്‍ ഞാന്‍ മതിച്ചു
രസിക്കവേ......
ശബ്ദത്താല്‍
എന്‍ കണ്‍പോള മെല്ലെ വിടര്‍ന്നു.
ചുട്ടു
നീറുമെന്‍ മനസ്സിനെ ദുഃഖത്തിലാഴ്ത്തി
സ്വപ്നമഴ
എങ്ങോ പോയി മറഞ്ഞു.
എന്‍
മനസ്സില്‍ തങ്ങി നില്‍ക്കും
മായാത്ത
ഓര്‍മകള്‍ കുളിരണിയിപ്പിച്ച്
കൊണ്ട്
സ്വപ്നം.
അപ്പൂപ്പന്‍
താടിയായ്
പറന്നു പോയി.
സ്വപ്നം
പോലെ പറന്നു പോകുന്നതാ-
ണെന്‍
ജീവിതം...
എന്നെന്നും
നിലനില്‍പ്പില്ലാതെ തകര്‍ന്നടിഞ്ഞ്
മണ്ണില്‍
ലയിച്ചുപോകുന്നതാണെന്‍
ജീവിതം
ആഗ്രഹങ്ങള്‍
മനസ്സില്‍ കുന്നുകൂട്ടി
മണ്ണിലേക്ക്
പിറന്ന് വീഴുമ്പോള്‍
നിമിഷനേരം
കൊണ്ട് നശിച്ച് പോകുന്നതാണെന്‍
ജീവിതം
ഫാത്തിമത്ത്
സുബൈദ
പത്ത്
ഇ
No comments:
Post a Comment