Tuesday, 4 November 2014

കവിത


മലയാള നാട്
ജയ ജയ ജയ കേരള നാടേ
കേരനിബിഡതര കേരള നാടേ
ദൈവത്തിന്‍ സ്വന്തം കേരള നാടേ
അറബിക്കടലില്‍ തീര മലയാള നാടേ
പശ്ചിമായദ്രേതിതന്‍ മടിത്തട്ടില്‍
തലച്ചാച്ചുറങ്ങും മലയാള നാടേ
എത്ര സുന്ദരം, എത്ര സുന്ദരം

ഈ കുന്നും ,പുഴകളും , തോടും
കായലോളം തല്ലും ചെറുതോണികളും
ചാകരതള്ളും മീനും മുത്തും
ചകിരി പിരിക്കും ആലപ്പുഴയും

പരശുരാമന്‍ മഴുവെറിഞ്ഞുണ്ടായ കേരള നാടേ
ശേഷശായിയാം അനന്തപുരവും
സംസ്കാരധന്യപൂരത്തില്‍ തൃശ്ശൂരും
അഗ്രഹാരപൂരിതം പാലക്കാടും
എത്ര സുന്ദരമീ മലയാള നാട്
എന്നുമെന്നുമീ കേരള നാട്
ദൈവത്തിന്‍ സ്വന്തം മാത്രം
കൂപ്പുന്നേന്‍ കരങ്ങല്‍ നമ്മുടെ -
കേരളമേ ജയിക്കനീ മാതാവേ..
.കെ കൃഷ്ണനുണ്ണി 8 ഡി




No comments: